ഏത് സ്മാർട്ട് ഫോൺ എടുക്കണം?

മൊബൈൽ ഫോൺ നമുക്ക് ഇന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സംഗതി ആണ്. അങ്ങോട്ടും ഇങ്ങോട്ടും സംസാരിയ്ക്കുക എന്നതിനും അപ്പുറം ആണ് ഇപ്പൊ മൊബൈലിന്റെ ഉപയോഗങ്ങൾ. ദിവസം ചെല്ലും തോറും ഒരുപാടു പുതിയ ഫോണുകൾ ആണ് പുറത്തിറങ്ങുന്നത്. ഇന്ന് പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് പുതിയ ഫോൺ ഏതു എടുക്കണം എന്ന്.  ഓരോരുത്തരുടേയും  ആവശ്യങ്ങൾ വ്യത്യസ്തം ആയതിനാൽ പെട്ടെന്ന് ഒരു മോഡൽ പറയാൻ സാധിക്കുകയില്ല.

കുറച്ചു കാലം മുന്നേ വരെ സ്മാർട്ട് ഫോൺ എന്നാൽ സാംസങ് മാത്രം ആയിരുന്നു. എന്നാൽ ഷവോമി മൊബൈൽ രംഗത്തു വന്നതോടെ കളി മാറി. കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങൾ നൽകിയതോടെ സാംസങ് കൈയടക്കി വെച്ചിരുന്ന വിപണി പതുക്കെ പുതിയ കമ്പനികൾക്ക് അവസരം നൽകി. ചൈന മൊബൈൽ എന്ന് കളിയാക്കിയിരുന്നു എങ്കിലും പിന്നീട് ചൈനീസ് മൊബൈൽ കമ്പനികളുടെ ഒരു പ്രവാഹം ആയിരുന്നു. ഷവോമി തുടങ്ങിയ മാറ്റം പിന്നീട് വന്ന ഓപ്പോ, വിവോ, ഹുവൈ എന്നീ മൊബൈൽ ബ്രാൻഡുകൾ ഏറ്റെടുത്തു.

വിലകുറവ് എന്ന ഘടകം പതുക്കെ മാറി തുടങ്ങി എങ്കിലും സാധാരണക്കാർക്ക് പ്രാപ്യമായ വിലയിൽ പരമാവധി സൗകര്യങ്ങൾ ഉള്ള മൊബൈൽ നൽകി വിപണിയിൽ പിടിച്ചു നില്ക്കാൻ ഉള്ള ശ്രെമത്തിന്റെ ഭാഗമായി പുതിയ മോഡലുകൾ എല്ലാ കമ്പനികളും പുറത്തിറക്കുന്നുണ്ട്.

അങ്ങനെ ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിൽ പുതിയത് ആയി ഇറങ്ങിയിരിക്കുന്ന മൂന്നു മോഡലുകൾ ആണ് ഒപ്പോയുടെ ഓൺലൈൻ ബ്രാൻഡ് ആയ റിയൽ മി യുടെ realme C1, ഹുവൈ യുടെ ഉപ ബ്രാൻഡ് ആയ ഹോണർ ന്റെ honor 7S, ഷവോമിയുടെ redmi 6A  എന്നിവ. ഓൺലൈൻ വഴി ആണ് വാങ്ങുവാൻ സാധിക്കുക. വില വരുന്നത് ഏഴായിരം രൂപ. ഈ വിലയിൽ നിലവിൽ കിട്ടുന്ന ഏറ്റവും നല്ല ഫോണുകൾ ആണ് ഇവ മൂന്നും. 

മൂന്നു ഫോണുകളുടെയും സ്പെസിഫിക്കേഷൻസ് ഏറെക്കുറെ ഒരു പോലെ ആണെങ്കിലും റിയൽ മി C1 ഇവയിൽ കുറച്ചു മുന്നിട്ടു നിൽക്കുന്നത് പോലെ ആണ് തോന്നുന്നത്

 

ലിങ്കിൽ മൂന്ന് ഫോണുകളും വിശദമായി കംപെയർ ചെയ്യാം.

https://goo.gl/iRce4m