മൊബൈൽ നമ്പർ കട്ട് ആവില്ല.

ഇപ്പോൾ പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നതിനു മാസം തോറും റീചാർജ് ചെയ്യണം എന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോ. ഒരു മാസത്തെ ഉപയോഗത്തിന് മിനിമം 35 രൂപ  വേണം റീചാർജ് ചെയ്യാൻ. ഇങ്ങനെ ചെയ്തില്ലെങ്കിൽ 28 ദിവസത്തിന് ശേഷം ആദ്യം ഔട്ട്ഗോയിംഗ് നിൽക്കും. പിന്നീട് ഇൻകമിംഗും. ശ്രെദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ സിം തന്നെ കട്ട് ആയി പോകും.

 ഇൻകംമിങ്ങിനു വേണ്ടി മാത്രം  മൊബൈൽ ഉപയോഗിക്കുന്ന ഒരുപാടു പേരുണ്ട്, അതിൽ കൂടുതലും വയസ്സയവർ ആണ്. എന്തെങ്കിലും ആവശ്യത്തിന് മാത്രം ഇരുപതോ അമ്പതോ ഒക്കെ റീചാർജ് ചെയ്തു ഉപയോഗിക്കുന്നവർ. കൂടാതെ ബാങ്കിലും മറ്റും രജിസ്റ്റർ ചെയ്ത നമ്പർ മാറ്റാതെ ഉപയോഗിക്കുന്നവർ. അങ്ങനെ പഴയ നമ്പർ മാറ്റാതെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഉള്ള ഒരു വഴി ആണ് ഇവിടെ പറയുന്നത്.

നിലവിൽ വൊഡാഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ സ്വകാര്യ മൊബൈൽ കമ്പനികളിൽ ആണ് ഇപ്പോൾ മാസം തോറും റീചാർജ് ചെയ്യെണ്ട സാഹചര്യം ഉള്ളത്. ഇതിനുള്ള ഒരു പ്രതിവിധി ആണ് പോർട്ടിങ്.

എന്താണ് പോർട്ടിങ് ?

നിങ്ങളുടെ മൊബൈൽ നമ്പർ മാറാതെ തന്നെ നിലവിൽ ഉള്ള മൊബൈൽ നെറ്റ്‌വർക്കിൽ നിന്നും മറ്റൊരു മൊബൈൽ നെറ്റ് വർക്കിലേക്ക് മാറുന്നതിനെ ആണ് പോർട്ടിങ് എന്ന് പറയുന്നത്.

പോർട്ടിങ് എങ്ങനെ ?

പോർട്ട് ചെയ്യുന്നതിന് നമുക്ക് ആദ്യം UPC (Unique Porting Code) എന്ന ഒരു കോഡ് എടുക്കണം. ഇതിനായി നിങ്ങളുടെ ഫോണിൽ നിന്നും ഒരു SMS അയക്കണം. പുതിയ SMS അയക്കാനുള്ള ഓപ്ഷൻ എടുത്തു, PORT എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് ഇട്ട ശേഷം നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. ഈ SMS 1900 എന്ന നമ്പറിലേക്ക് വേണം അയക്കാൻ. മെസ്സേജ് അയക്കാൻ ബാലൻസും വാലിഡിറ്റിയും ആവശ്യമാണ്.

ഇങ്ങനെ അയച്ചു കഴിഞ്ഞാൽ കുറച്ചു കഴിഞ്ഞു നിങ്ങൾക്ക് ഒരു മെസ്സേജ് വരും ഒരു എട്ടക്ക കോഡുമായി. ഇതിനു പതിനഞ്ചു ദിവസമേ വാലിഡിറ്റി ഉള്ളൂ. അതിനുള്ളിൽ നിങ്ങൾക്ക് മറ്റൊരു നെറ്റ് വർക്കിലേക്ക് മാറാം. ഇല്ലെങ്കിൽ ഈ കോഡ് കട്ട് ആവും. UPC ലഭിച്ചതിനു ശേഷം നിങ്ങൾക്ക് അടുത്തുള്ള റീടൈലർ വഴിയോ ഓഫിസ് വഴിയോ പോർട്ട് ചെയ്യാൻ കൊടുക്കാം. ആധാർ കാർഡ് കൊണ്ട് പോകണം.  ഏകദേശം ഒരാഴ്ച കൊണ്ട് പുതിയ നെറ്റ് വർക്കിലേക്ക്  മാറാം. അതിനു ശേഷം റീചാർജ് ചെയ്തു ഉപയോഗിച്ച് തുടങ്ങാം.

ഏതു നെറ്റ് വർക്ക്?

നമ്മൾ പോർട്ട് ചെയ്യാൻ ഉദ്യേശിക്കുന്നത് BSNL നെറ്റ് വർക്കിലേക്ക് ആണ്.  കാരണം ഇവിടെ രണ്ട്‌ ലോങ്ങ് വാലിഡിറ്റി പ്ലാനുകൾ ഉണ്ട്. നാലോ അഞ്ചോ മാസത്തെ റീചാർജ് തുക കൊണ്ട് നമുക്ക് കൂടുതൽ വാലിഡിറ്റി ലഭിക്കുന്നു. മൊബൈൽ ഡാറ്റ, 4G എന്നിവ ഒന്നും നിങ്ങൾക്ക് വിഷയമില്ലെങ്കിൽ തീർച്ചയായായും നല്ലൊരു നെറ്റ്‌വർക്ക് ആണ്. ഒരുവിധം എല്ലാ സ്ഥലങ്ങളിലും  കവറേജ്‌ ഉണ്ട്. മാസം തോറും ഓർത്തു വെച്ച് റീചാർജ് ചെയ്‌യുന്നതിലും നല്ലൊരു വഴി ആയിരിക്കും ഇത്. മാത്രമല്ല ഇതിലൂടെ നമ്മുടെ BSNL മെച്ചപ്പെടാനും ഒരു പക്ഷെ ഉപഭോക്താക്കൾ കുറയുന്നത് കണ്ടു സ്വകാര്യ കമ്പനികൾ നയം മാറ്റാനും സാധ്യത ഉണ്ട്.

ലോങ്ങ് വാലിഡിറ്റി പ്ലാനുകൾ
  1. 153 രൂപയ്ക്ക് 365 ദിവസം വാലിഡിറ്റിയും 103 ടോക്ക് ടൈമും.
  2. 136 രൂപയ്ക്ക് 730 ദിവസം വാലിഡിറ്റി.

ഓൺലൈൻ വാലെറ്റസ്‌ വഴിയാണ് റീചാർജ് ചെയുന്നത് എങ്കിൽ നിങ്ങൾക്ക് ക്യാഷ്ബാക്കും ലഭിക്കും.

നിങ്ങൾക്ക് ഈ വിവരം ഉപകാരപ്രദമായെങ്കിൽ തീർച്ചയായും മറ്റുള്ളവർക്കും പങ്കുവെക്കുക.