ഇനി പഴയ ഫോണുകൾ ഉപേക്ഷിക്കേണ്ടി വരുമോ?

ഇപ്പോൾ നിലവിൽ ഉള്ള 4G യെക്കാൾ വേഗത കൂടിയ 5G നെറ്റ് വർക്ക് , 2020 ഓടെ ഇന്ത്യയിൽ വരും എന്നാണ് നമുക്ക് അറിയാൻ സാധിക്കുന്നത്.  അടുത്ത കൊല്ലം മുതൽ 5G ഉപയോഗിക്കാവുന്ന മൊബൈൽ ഫോണുകൾ വിപണിയിൽ ഇറങ്ങും. ട്രായ് ഈ സ്പെക്ട്രം ലേലത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പ്രമുഖ മൊബൈൽ സേവന കമ്പനി ആയ വൊഡാഫോൺ ഐഡിയ പറയുന്നത് സ്പെക്ട്രവും മറ്റു സൗകര്യങ്ങളും ലഭിച്ചാൽ അവർക്ക് 5G ലേക്ക് മാറുന്നത് ഒരു സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് പോലെ എളുപ്പം ആണെന്നാണ്. നിലവിൽ ഉള്ള 4G സർവീസ് തന്നെ നല്ല രീതിയിൽ അല്ല എന്ന ആരോപണം എല്ലാ നെറ്റ് വർക്കിലുമുണ്ട്. അതിനാൽ പുതിയ മാറ്റങ്ങൾ എത്രത്തോളം ഫലപ്രദം ആയിരിക്കുമെന്ന് കാത്തിരുന്നു കാണാം.

പക്ഷെ ഇതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യം ആണ് 5G വരുമ്പോൾ നിലവിലുള്ള 2G & 3G ഫീച്ചർ ഫോണുകളുടെ ഭാവി എന്തായിരിക്കും എന്ന്. പുതിയ സ്പെക്ട്രം ലേലത്തോടെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ പഴയ സ്പെക്ട്രം ഉപേക്ഷിക്കുമെന്നു ഒരു സംസാരമുണ്ട്. അങ്ങനെയാണെങ്കിൽ 2G യും 3Gയും ഒഴിവാക്കി 4Gയും 5Gയും മാത്രമേ ഉണ്ടാവൂ എന്ന് സാരം.

ഇങ്ങനെ ഒരു തീരുമാനം മറ്റുള്ള സർവീസ് പ്രൊവൈഡേഴ്സ് എടുത്താലും കേന്ദ്ര സർക്കാർ സ്ഥാപനമായ ബി എസ് ൻ ൽ അങ്ങനെ ചെയ്യുമെന്നു തത്കാലം തോന്നുന്നില്ല. ഇപ്പോഴും വളരെ വലിയൊരു വിഭാഗം ബി എസ് ൻ ൽ മൊബൈൽ സർവീസ് ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല സ്വകാര്യ സർവീസ് പ്രൊവൈഡേഴ്സ് ചെയുന്നത് പോലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ബി എസ് ൻ ൽ നു തീരുമാനിക്കാനും സാധിക്കില്ല.

ഒരു പക്ഷെ പഴയ സ്പെക്ട്രവും നെറ്റ് വർക്കും പരിപാലിക്കുന്നതിലുള്ള ചിലവുകൾ ആയിരിക്കാം കമ്പനികളെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അല്ലെങ്കിൽ എല്ലാവരും പുതിയ ടച്ച് മൊബൈൽ സംസ്കാരത്തിലേക്ക് ചേക്കേറിയതും ആവാം. വില കുറഞ്ഞത് ആണെങ്കിലും  ടച്ച് മൊബൈൽ മതി എന്ന് പറയുന്നവർ ആണ് ഇന്ന് അധികവും. 3Gയും 4Gയും വന്നപ്പോൾ നമ്മൾ എല്ലാവരും അതിനനുസരിച്ച മൊബൈൽ ഫോണുകൾ മാറ്റി വാങ്ങിയിരുന്നു.

ഇപ്പോൾ മൊബൈൽ ഫോണുകൾ, സാധാരണ കാൾ ചെയ്യുക എന്നതിൽ നിന്നും മാറി ഇന്റർനെറ്റ് ഉപയോഗത്തിന് വേണ്ടി എന്ന അവസ്ഥയായി . അപ്പോൾ തീർച്ചയായും വേഗത കൂടിയ നെറ്റ് വർക്ക് നല്ലത് തന്നെയാണ്. എന്നിരുന്നാലതും പുതിയ ടെക്നോളജി ഒന്നും വേണ്ടാത്ത സാധാരണ ഫോൺ ഉപയോഗിക്കുന്ന ഒരുപാടു പേര് ഇവിടെ ഉണ്ട്. പഴയ നെറ്റ് വർക്കുകൾ നിർത്തലാക്കാൻ തീരുമാനിച്ചാൽ അങ്ങനെ ഉള്ളവർ കഷ്ടപ്പെടും.

ഇങ്ങനെ വരുമ്പോൾ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരുപാടു ബേസിക് ഫോണുകൾ ഉപയോഗശൂന്യമാകും. മാത്രമല്ല ഇവയെല്ലാം എന്ത് ചെയ്യും എന്നുകൂടി ചിന്തിക്കേണം. ഇങ്ങനെ ഒരു സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പല കമ്പനികളും 4G ഉപയോഗിക്കാവുന്ന ബേസിക് ഫോണുകൾ,വില കുറവുള്ള സ്മാർട്ഫോണുകൾ എന്നിവയൊക്കെ ഇറക്കി തുടങ്ങിയിട്ടുണ്ട്.

എന്തായാലും ഇതിനെല്ലാം ഇനിയും ഒരുപാടു സമയം ഉണ്ട്. അതുകൊണ്ട് ഇപ്പോൾ തത്കാലം പേടിക്കാനില്ല. എന്നിരുന്നാലും പതുക്കെ പുതിയ ടെക്നോളജിയിലേക്ക് മാറുന്നതിനു ശ്രെമിക്കുന്നത് നല്ലതായിരിക്കും. ആഴ്ചയിൽ ഒരിക്കൽ മാത്രം ചാർജ് ചെയ്തു വളരെ ലളിതമായി ഫോൺ ഉപയോഗിക്കുന്നതൊന്നും ഇനി ചിലപ്പോൾ നടന്നേക്കില്ല.

നിങ്ങൾക്ക് ഈ വിവരം ഉപകാരപ്രദമായെങ്കിൽ തീർച്ചയായും മറ്റുള്ളവർക്കും പങ്കുവെക്കുക.